കർണാടക തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും; വയനാട്ടിലെ നിലപാടും ഇന്നറിയാം
രാവിലെ 11.30നാണ് കമ്മീഷന്‍റെ വാർത്താസമ്മേളനം
ഡല്‍ഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും . രാവിലെ 11.30നാണ് കമ്മീഷന്‍റെ വാർത്താസമ്മേളനം. വയനാട് ഉപതെരഞ്ഞെടുപ്പിലെ കമ്മീഷന്‍റെ നിലപാടും ഇന്നറിയാം .
225 അംഗ നിയമസഭയുടെ കാലാവധി മെയ് 23നാണ് അവസാനിക്കുക. കോണ്‍ഗ്രസ് ഇതിനോടകം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളെലാം ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സിദ്ധരാമയ്യ നേരത്തെ കോലാറിൽ നിന്നാണ് മത്സരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവിടെ മത്സരിക്കുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് വരുണയിലേക്ക് കളംമാറ്റിയത്. കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് വരുണ. 2008, 2013 വർഷങ്ങളിൽ സിദ്ധരാമയ്യ വിജയം കണ്ട മണ്ഡലം കൂടിയാണ് വരുണ. കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
Election Commission to announce Karnataka Assembly elections schedule today
— ANI Digital (@ani_digital) March 29, 2023
Read @ANI Story | https://t.co/P4CwfeOWRU#KarnatakaElections2023 #ElectionCommission #KarnatakaAssemblyElection2023 pic.twitter.com/sB3ZLGa8gW