പ്രധാനമന്ത്രി നരേന്ദ്രമോദി മാർപ്പാപ്പയെ കാണുമെന്ന് കെസിബിസി
ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇറ്റലിയിലെത്തുന്ന സാഹചര്യത്തിലാണ് മാർപ്പാപ്പയെ കാണുന്നത്
Update: 2021-10-27 16:08 GMT
ഫ്രാൻസിസ് മാർപ്പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മാസം 30ന് വത്തിക്കാനിൽ വെച്ച് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി കെസിബിസി അറിയിച്ചു. ജി-20 ഉച്ചകോടിയുടെ ഭാഗമായി 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലേക്ക് തിരിക്കുന്നുണ്ട്. മോദിയുടെ റോം സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടക്കുന്നത്. ഇന്ത്യ- വത്തിക്കാൻ ബന്ധം ഇതുവഴി ഊഷ്മളമാകുമെന്ന് കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.