മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്

Update: 2024-05-10 10:08 GMT
Advertising

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ നാല് വരെ കെജ്‌രിവാളിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. 50 ദിവസത്തിന് ശേഷമാണ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. ജാമ്യ കാലയളവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാനാവില്ല. ഫയലുകളിൽ ഒപ്പിടരുത്, മന്ത്രിസഭായോഗം വിളിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

ജാമ്യം ജനാധിപത്യത്തിന്റെ വിജയമാണെന്ന് ആംആദ്മി പാർട്ടി പ്രതികരിച്ചു. 'ഒരു സർക്കാർ മറ്റൊരു സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നതും മുഴുവൻ സംവിധാനങ്ങളെയും അട്ടിമറിക്കാൻ ശ്രമിച്ചതും നമ്മൾ കണ്ടു. കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യത്തിന്റെ വിജയമാണ്. ഇത് ജനങ്ങളുടെ വിജയമാണ്'- ജാമ്യം ലഭിച്ചതിനുശേഷം മാധ്യമങ്ങളെ കണ്ട ആംആദ്മി പാർട്ടി നേതാക്കൾ പറഞ്ഞു.

Full View
Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News