കേന്ദ്ര സാഹിത്യ അക്കാദമി എമിനന്‍റ് അംഗമായി സി രാധാകൃഷ്ണനെ തെരഞ്ഞെടുത്തു
എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു
Update: 2022-12-22 07:20 GMT
ന്യൂദല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി എമിനന്‍റ് അംഗമായി സി രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ മുതിർന്ന സാഹിത്യകാരന്മാർക്ക് നൽകുന്ന അംഗീകാരമാണ് എമിനന്‍റ് പദവി. എം.ടി വാസുദേവൻ നായരാണ് ഇതിന് മുൻപ് ഈ അംഗീകാരം ലഭിച്ച മലയാളി എഴുത്തുകാരൻ.
തോമസ് മാത്യുവിന് പുരസ്ക്കാരം:
എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. 'ആശാന്‍റെ സീതായനം' എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. ചാത്തനാത്ത് അച്യുതനുണ്ണിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കെ.പി രാമനുണ്ണി, എസ് മഹാദേവൻ തമ്പി, വിജയലക്ഷ്മി എന്നിവരെ അക്കാദമി സമിതിയിലേക്കും തെരഞ്ഞെടുത്തു.