പട്‌നയിൽ നിയമ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ

വിദ്യാർഥിയെ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു

Update: 2024-05-28 10:01 GMT
Advertising

പട്‌ന: ബിഹാറിലെ പട്‌ന സർവകലാശാലയ്ക്ക് കീഴിലുള്ള ബിഎൻ കോളേജിൽ നിയമ വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ. നിയമ വിദ്യാർഥിയായ ഹർഷ് രാജാണ് കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകളുടെ ആക്രമണത്തിൽ മരണപ്പെട്ടത്.

പരീക്ഷാ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ ഹർഷ് രാജിനെ മുഖം മൂടി ധരിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു. മർദിച്ച ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്ന വിദ്യാർഥികളെ സമാധാനപരമായ രീതിയിലാണ് നേരിടുന്നതെന്നും സ്ഥിതിഗതികൾ അവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും സുൽത്താൻഗഞ്ച് ഡിഎസ്പി അശോക് സിങ് പറഞ്ഞു.

അജ്ഞാത സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഹർഷ് പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹർഷ് രാജ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിലരുമായി വലിയ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ഇതാണ് മാരകമായ ആക്രമണത്തിന് കാരണമായതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്കായി പൊലീസ് തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. കാമ്പസിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News