"മോദി തമിഴ്‌നാട്ടിൽ പ്രചാരണത്തിന് വരട്ടെ; അത് ഡി.എം.കെയ്ക്ക് ഗുണമാകും"; എം കെ സ്റ്റാലിൻ

രണ്ടാം സ്ഥാനത്തിനായി എ.ഐ.ഡി.എം.കെ- ബി.ജെ.പി പോരാകുമെന്നും സ്റ്റാലിൻ

Update: 2024-04-05 15:42 GMT
Editor : ശരത് പി | By : Web Desk
Advertising

തമിഴ്‌നാട്ടിൽ പ്രചരണത്തിനായി മോദി എത്തിയാൽ അത് ഡി.എം.കെയ്ക്ക് തെരഞ്ഞെടുപ്പിൽ ഫലപ്രദമാവുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

പുതുച്ചേരിയിലും തമിഴ്‌നാട്ടിലുമായി ഡി.എം.കെ ഇൻഡ്യാ മുന്നണി സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റുകൾ നേടുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ബി.ജെ.പിയും എ.ഐ.ഡി.എംകെയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി മാത്രമാണ്.

ബി.ജെ.പിയുടെ കള്ളക്കളികളെക്കുറിച്ച് തമിഴ്‌നാട്ടിലെ ജനതയ്ക്ക് ബോധ്യമുണ്ട്.

'മോദി പ്രഭാവം' എന്ന സംഭവം തമിഴ്‌നാട്ടിലില്ല. ബി.ജെ.പിക്ക് തമിഴ്‌നാട്ടിൽ ശക്തിയുണ്ടെന്ന് കാണിക്കുന്നത് ബി.ജെ.പിയുടെ നാടകം മാത്രമാണ്. മത്സരം ഡി.എം.കെയും എ.ഐ.ഡി.എം.കെയും തമ്മിൽ മാത്രമാകുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി അധികാരത്തിൽ വരുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News