മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാൾ സിബിഐ കസ്റ്റഡിയിൽ

മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് റൗസ് അവന്യൂ കോടതി അനുവദിച്ചത്

Update: 2024-06-26 13:52 GMT
Advertising

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സിബിഐ കസ്റ്റഡിയിൽ. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് റൗസ് അവന്യൂ കോടതി അനുവദിച്ചത്. അഞ്ചുദിവസത്തെ കസ്റ്റഡി സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് സിബിഐ കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ വൻ വാദ പ്രതിവാദങ്ങളാണ് ഇന്ന് കോടതിയിൽ നടന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും മനീഷ് സിസോദിയക്കെതിരെ താൻ മൊഴി നൽകിയിട്ടില്ലെന്നും കെജ്‌രിവാൾ വിചാരണ കോടതിയെ അറിയിച്ചിരുന്നു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News