പാഴ് വസ്തുക്കള്‍ കൊണ്ടൊരു കാര്‍; നിര്‍മാണച്ചെലവ് വെറും 60,000 രൂപ, ലോഹറിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ലോഹര്‍ തന്റെ മകന്‍റെ ആഗ്രഹം പൂർത്തീകരിക്കാനാണ് കാര്‍നിര്‍മ്മാണം തുടങ്ങിയത്

Update: 2021-12-22 06:24 GMT
Advertising

പാഴ് വസ്തുക്കള്‍ കൊണ്ട് ഒരു കാര്‍. നിർമാണച്ചെലവ് വെറും 60,000 രൂപ. താൻ സ്വന്തമായി നിർമിച്ച കാര്‍ കൊണ്ട് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് മഹാരാഷ്ട്രക്കാരനായ ദത്താത്രായ ലോഹർ. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ലോഹര്‍ തന്റെ മകന്‍റെ ആഗ്രഹം പൂർത്തീകരിക്കാനാണ് കാര്‍നിര്‍മ്മാണം തുടങ്ങിയത്.

വാഹനനിർമാണത്തിനായി പാഴ് വസ്തുക്കളും വിലകുറഞ്ഞ ലോഹങ്ങളും പഴയ കാറുകളുടെ അവശിഷ്ടങ്ങളുമാണ് ഉപയോഗിച്ചത്. ഇരുചക്രവാഹനങ്ങളിലേതിന് സമാനമായ കിക്ക് സ്റ്റാർട്ട് മെക്കാനിസമാണ് ലോഹര്‍ തന്‍റെ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ഹിസ്‌റ്റോറിക്കാനോ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ലോഹറിന്‍റെ കഥ പുറം ലോകമറിയുന്നത്. മഹീന്ദ്രചെയർമാൻ ആനന്ദ് മഹീന്ദ്രയടക്കം പലപ്രമുഖരും ഇതിനോടകം തന്നെ ലോഹര്‍ നിര്‍മിച്ച കാറിന്‍റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചുകഴിഞ്ഞു.

'വാഹന നിർമാണത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളുമൊന്നും പാലിച്ചിട്ടില്ലെങ്കിലും ഇദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ. വാഹനനിർമാണത്തോടുള്ള നമ്മുടെ രാജ്യത്തെ ജനങ്ങളുടെ അടങ്ങാത്ത അഭിനിവേശത്തെയാണ് ഈ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്' ലോഹറിന്‍റെ 45 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News