മഹാരാഷ്ട്രയിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നാളെ പ്രഖ്യാപിക്കും

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് മഹാരാഷ്ട്രയിൽ കളം വ്യക്തമായത്

Update: 2024-11-05 01:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: മഹാരാഷ്ട്ര- ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ  പ്രചാരണം ശക്തമാക്കി മുന്നണികൾ. രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ അടുത്ത ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ എത്തും. മഹാരാഷ്ട്രയിൽ കോൺഗ്രസിന്‍റെ  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നാളെ പ്രഖ്യാപിക്കും.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് മഹാരാഷ്ട്രയിൽ കളം വ്യക്തമായത്. 288 സീറ്റുകളിലായി 4140 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ 28 ശതമാനത്തിന്‍റെ വർധനവുമാണ് സ്ഥാനാർഥികളുടെ എണ്ണത്തിൽ ഉണ്ടായത്. അതേസമയം ഒരു പരിധി വരെ വിമത സ്ഥാനാർഥികളെ പിൻവലിപ്പിക്കാനായത് മഹായുതി സഖ്യത്തിനും മഹാ വികാസ് അഘാഡിക്കും ആശ്വാസം പകരുന്നു.

ഇരു മുന്നണികളിലും ആയി 60ലധികം വിമതരാണ് പത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ മഹാ വികാസ് അഘാഡിയിൽ നിന്ന് 21 വിമതരും മഹായുതി സഖ്യത്തിൽ നിന്ന് 24 വിമതരും പത്രിക പിൻവലിച്ചു. എന്നാൽ ചില സീറ്റുകളിൽ വിമതരുടെ സാന്നിധ്യം പാർട്ടികൾക്ക് വെല്ലുവിളിയാകും. ദേശീയ നേതാക്കൾ അടക്കം രംഗത്തിറക്കി പ്രതിസന്ധി മറികടക്കാനാണ് മുന്നണികളുടെ ലക്ഷ്യം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ചയും സംസ്ഥാനത്ത് റാലികളിൽ പങ്കെടുക്കും.

അതേസമയം ജാർഖണ്ഡിൽ പ്രചാരണം ശക്തമാക്കി മുന്നോട്ടു പോവുകയാണ് ഇൻഡ്യ സംഖ്യവും എന്‍ഡിഎയും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇന്ന് ഇന്‍ഡ്യ മുന്നണിയുടെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുക.അതേസമയം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ബിജെപി പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News