മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മമത ലൈറ്റുകളണച്ച് ഇരുട്ടിലിരുന്നു; ടിഎംസി എം.പി സാഗരിക ഘോഷ്

മോദിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം

Update: 2024-06-10 06:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്‍ക്കത്ത: സത്യപ്രതിജ്ഞക്ക് പിന്നാലെ എന്‍ഡിഎ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലൈറ്റുകളണച്ച് ഇരുട്ടിലിരിക്കുകയായിരുന്നുവെന്ന് ടിഎൺസി കോണ്‍ഗ്രസ് രാജ്യസഭാ എം.പി സാഗരിക ഘോഷ്.

"മോദിയുടെ സത്യപ്രതിജ്ഞ ആഘോഷിക്കുന്ന എല്ലാവർക്കും, ഇന്ത്യയുടെ ഏക വനിതാ മുഖ്യമന്ത്രി മമതയുടെ സന്ദേശം.ജനവിധി നഷ്‌ടപ്പെടുകയും ജനങ്ങളാൽ തിരസ്‌കരിക്കപ്പെടുകയും ചെയ്‌ത ഒരു പ്രധാനമന്ത്രിക്കുവേണ്ടിയുള്ള ചടങ്ങില്‍ എല്ലാ വിളക്കുകളും അണച്ച് മമത ഇരുട്ടിലായിരുന്നു. ഏറെക്കുറെ നഷ്ടപ്പെട്ട വാരണസിയിലും പരാജയപ്പെട്ട അയോധ്യയിലും സ്വയം കേന്ദ്രീകരിച്ചുള്ള പ്രചരണം നടത്തിയിട്ടും ഭൂരിപക്ഷം നേടാനായില്ല. മോദിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം. ബി.ജെ.പി ഒരു പുതിയ നേതാവിനെ തെരഞ്ഞെടുക്കട്ടെ'' സാഗരിക എക്സില്‍ കുറിച്ചു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സാഗരിക നേരത്തെ വ്യക്തമാക്കിയിരുന്നു. "മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ ധാർമ്മിക നിയമസാധുത പ്രതിപക്ഷം അംഗീകരിക്കുന്നില്ലെന്നും'' പറഞ്ഞിരുന്നു.

മമത ബാനർജിയും ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന്, എനിക്ക് ക്ഷണം ലഭിച്ചിട്ടില്ല, പോകുകയുമില്ല എന്നായിരുന്നു മമത ബാനർജിയുടെ മറുപടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News