'ഇൻസ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്ത് സമ്പാദിക്കാം'; വമ്പന്‍ തട്ടിപ്പിനിരയായി യുവാവ്, 37 ലക്ഷം നഷ്ടം!

ബോളിവുഡ് താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ലൈക്ക് ചെയ്ത് ദിവസവും 3,000 രൂപ വരെ ദിവസവും സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം

Update: 2023-07-29 02:49 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: സൈബർ തട്ടിപ്പിൽ യുവാവിന് ലക്ഷങ്ങൾ നഷ്ടമായി. ബോളിവുഡ് താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ലൈക്ക് ചെയ്യുന്ന ജോലിയിലുടെ പേരിലാണ് വമ്പൻ തട്ടിപ്പ്. സംഭവത്തിൽ താനെ സ്വദേശിയായ 32കാരന് 37 ലക്ഷം രൂപ നഷ്ടമായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സെലിബ്രിറ്റി താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ലൈക്ക് ചെയ്യുന്ന പാർട്ട്‌ടൈം ജോലിയിൽനിന്നായിരുന്നു തട്ടിപ്പിന്റെ തുടക്കം. വാട്‌സ്ആപ്പ് വഴിയാണ് ജോലിയെക്കുറിച്ചുള്ള വിവരങ്ങളുമായി ഒരു അജ്ഞാത നമ്പറിൽനിന്ന് മെസേജ് ലഭിച്ചത്. ഒരു പോസ്റ്റ് ലൈക്ക് ചെയ്താൽ 70 ലക്ഷം ലഭിക്കുമെന്നായിരുന്നു ഓഫർ. ഇത്തരത്തിൽ ദിവസം 3,000 രൂപ വരെ സമ്പാദിക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.

തുടർന്ന് നിശ്ചയിക്കപ്പെട്ട 'ജോലി' ആരംഭിച്ചു. ഒരു ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയുടെ പോസ്റ്റ് ലൈക്ക് ചെയ്തതിന് 210 രൂപ ലഭിക്കുകയും ചെയ്തു. ഇതിനുശേഷം ഒരു ക്രിപ്‌റ്റോ കറൻസി ഗ്രൂപ്പിലേക്ക് യുവാവ് ആഡ് ചെയ്യപ്പെട്ടു. ഇതിൽ ക്രിപ്‌റ്റോകറൻസി വാങ്ങാനെന്നു പറഞ്ഞ് ഒരു തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.

ആദ്യ ഘട്ടത്തിൽ 9,000 രൂപ നിക്ഷേപിക്കുകയും ചെയ്തു. ഇതിൽനിന്ന് 9,980 രൂപ തിരിച്ചു ലഭിച്ചു. ഇതിൽ വിശ്വാസം തോന്നി കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. 30,000 രൂപ നിക്ഷേപിച്ചപ്പോൾ 8,208 രൂപയാണ് ലാഭമായി കിട്ടിയത്. ഇതിനു പിന്നാലെ 'വി.ഐ.പി അക്കൗണ്ട്' ലഭിച്ചു. ഇതിൽ വൻതുക നിക്ഷേപിക്കാൻ തുടങ്ങി. നിക്ഷേപം ലക്ഷങ്ങൾ കടന്നതോടെ ലാഭം മുടങ്ങാൻ തുടങ്ങി. ലാഭം ലഭിക്കാൻ കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് യുവാവ് തിരിച്ചറിയുന്നത്. അപ്പോഴേക്കും 37 ലക്ഷം രൂപ കൈയിൽനിന്ന് പോയിരുന്നു.

ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു യുവാവ്. സംഭവത്തിൽ സൈബർ കുറ്റകൃത്യത്തിനു കേസെടുത്ത് താനെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: Man loses Rs 37 lakh after 'liking' Instagram posts of 'Bollywood celebrities'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News