കഴിച്ച ഭക്ഷണത്തിന് പൈസ ചോദിച്ചു; ഹരിയാനയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദനം

തന്നെ ഹോട്ടലിൽ നിന്ന് വലിച്ചിറക്കി വലിയ വടികളുപയോഗിച്ച് അടിക്കുകയായിരുന്നുവെന്നാണ് ഹോട്ടലുടമ രഞ്ജിത് പറയുന്നത്

Update: 2023-08-15 04:18 GMT

ഗുരുഗ്രാം: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് വഴിയോരക്കച്ചവടക്കാരന് ക്രൂരമർദനം. ഹരിയാനയിലെ ഗുരുഗ്രാമിൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഹോട്ടലുടമ നൽകിയ പരാതിയിൽ ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഡൽഹി-ജയ്പൂർ ഫ്‌ളൈഓവറിന് സമീപമുള്ള ധാബയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ശനിയാഴ്ച വൈകിട്ട് 11 മണിയോടെ യുവാക്കളുടെ സംഘമെത്തി ഭക്ഷണം ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ചതിന് ശേഷം ഹോട്ടൽ ജീവനക്കാരനെത്തി പണം ചോദിച്ചപ്പോൾ യുവാക്കൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയും പിന്നീടും പണം ആവശ്യപ്പെട്ടപ്പോൾ ആക്രമിക്കുകയുമായിരുന്നു.

തന്നെ ഹോട്ടലിൽ നിന്ന് വലിച്ചിറക്കി വലിയ വടികളുപയോഗിച്ച് അടിക്കുകയായിരുന്നുവെന്നാണ് ഹോട്ടലുടമ രഞ്ജിത് പറയുന്നത്. ഇയാളുടെ തലയ്ക്കുൾപ്പടെ പരിക്കുണ്ട്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് ഇവർ സ്ഥലം വിട്ടതെന്നും രഞ്ജിത് പറയുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News