'രാഷ്ട്രീയത്തേക്കാൾ ആഴമുള്ളത്': ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം ആദിത്യ താക്കറെ

'ജനാധിപത്യത്തിനുവേണ്ടിയാണ്. രാജ്യത്തിനു വേണ്ടിയാണ്'

Update: 2022-11-11 16:32 GMT
Advertising

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശിവസേന ഉദ്ധവ് പക്ഷ നേതാവ് ആദിത്യ താക്കറെ. മഹാരാഷ്ട്രയിലെ കലംനുരിയിലാണ് ആദിത്യ താക്കറെ യാത്രയ്ക്കൊപ്പം ചേർന്നത്.

"ഭാരത് ജോഡോ യാത്ര രാഷ്ട്രീയത്തേക്കാൾ ആഴമുള്ളതാണ്. അത് ഇന്ത്യയെ കുറിച്ചാണ്. ഇത് ജനാധിപത്യത്തിനുവേണ്ടിയാണ്. രാജ്യത്തിനു വേണ്ടിയാണ്. ഇത് ജനാധിപത്യമെന്ന ആശയത്തിനു വേണ്ടിയാണ്. ഇതാണ് ഊർജ്ജസ്വലമായ ജനാധിപത്യം"- ആദിത്യ താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിലെ ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെയും ആദിത്യ താക്കറെയെ അനുഗമിച്ചു. മുൻ എംഎൽഎ സച്ചിൻ അഹിറും പങ്കെടുത്തു. മഹാരാഷ്ട്രയിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ഉദ്ധവ് താക്കറെയെയും ക്ഷണിച്ചിട്ടുണ്ട്.

ഭാരത് ജോഡോ യാത്ര 65-ാം ദിവസത്തിലെത്തി. രാഹുൽ ഗാന്ധി നയിക്കുന്ന മാർച്ചിൽ നിരവധി പ്രമുഖ നേതാക്കൾ ഇതിനകം പങ്കെടുത്തിട്ടുണ്ട്. യാത്രയുടെ സന്ദേശത്തോട് യോജിക്കുന്ന ആർക്കും ജാഥയില്‍ ചേരാമെന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ നിലവിലെ സര്‍ക്കാര്‍ ചില വൻകിട പദ്ധതികൾ നഷ്‌ടപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആദിത്യ താക്കറെ നിരന്തരം ഉന്നയിക്കുന്ന വിഷയമാണിത്.

Summary- Shiv Sena (Uddhav Balasaheb Thackeray) leader and former Maharashtra minister Aaditya Thackeray on Friday joined the 'Bharat Jodo Yatra' being led by Congress MP Rahul Gandhi at Kalamnuri in Maharashtra's Hingoli.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News