ലക്ഷദ്വീപിലെ പ്രശ്‌നങ്ങൾ ലോക്‌സഭയിൽ അവതരിപ്പിച്ച് മുഹമ്മദ് ഹംദുല്ല സഈദ്‌

''ലക്ഷദ്വീപിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ വേഗത്തിൽ നിയമനം നടത്തണം. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം''

Update: 2024-08-07 12:54 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ പ്രശ്നങ്ങൾ ലോക്സഭയില്‍ അവതരിപ്പിച്ച് അഡ്വ. മുഹമ്മദ് ഹംദുല്ല സഈദ്. 

ലക്ഷദ്വീപിലെ പണ്ടാരം ഭൂമി പിടിച്ചെടുക്കാനുള്ള നടപടിയെ എതിർത്ത് സംസാരിച്ച അദ്ദേഹം ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും നഷ്ടപരിഹാരം സംബന്ധിച്ച ഉറപ്പ് നല്‍കാതെയുമാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുമായി മുന്നോട്ട്പോയതെന്ന് കുറ്റപ്പെടുത്തി. 

കൃഷി-മൃഗസംരക്ഷണവകുപ്പ് തൊഴിലാളികളെ പിരിച്ച് വിട്ടതിനെയും അദ്ദേഹം എതിർത്തു. 'ലക്ഷദ്വീപിൽ കൃഷിവകുപ്പിനെ പൂർണമായും ഇല്ലാതാക്കി. വകുപ്പിലെ ഉദ്യോഗസ്ഥരെ മറ്റു വകുപ്പുകളിലേക്ക് മാറ്റി. ഇതുപോലത്തെന്നയാണ് മൃഗസംരക്ഷണ വകുപ്പിലും സംഭവിച്ചത്, രണ്ട് വകുപ്പും ജനങ്ങള്‍ക്ക് ഏറെ ഉപകാരമുള്ളതായിരുന്നു'- അദ്ദേഹം പറഞ്ഞു.  

ദ്വീപിലെ തൊഴിലില്ലായ്മയും അദ്ദേഹം ഉയര്‍ത്തി. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് വേഗത്തില്‍ നിയമനം നടത്തണമെന്നും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ച് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കപ്പൽ ഗതാഗതത്തിന് ഊന്നൽ കൊടുക്കണം കൂടുതൽ കപ്പലുകൾ അനുവദിക്കണം. കപ്പല്‍ ടിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണം. അംഗൻവാടി പ്രവർത്തകർക്കും ആശാ വർക്കർമാർക്കും 1972ലെ ഗ്രാറ്റിവിറ്റി അക്ട് പ്രകാരമുള്ള ഗ്രാറ്റിവിറ്റി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News