നാഗാലാൻഡ് വെടിവെപ്പ്: മോൺ നഗരത്തിലെ അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം

സംഘർഷാവസ്ഥ ലഘൂകരിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയതായി പൊലീസ് അറിയിച്ചു. മോൺ ജില്ലയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി.

Update: 2021-12-05 11:57 GMT
Advertising

സൈന്യത്തിന്റെ വൈടിവെപ്പിൽ 13 ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെ മോൺ നഗരത്തിലെ അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം. നാട്ടുകാരാണ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. ഗ്രാമീണർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. പ്രതിഷേധവുമായെത്തിയ നാട്ടുകാർ ക്യാമ്പ് ആക്രമിക്കുകയായിരുന്നു.

സംഘർഷാവസ്ഥ ലഘൂകരിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയതായി പൊലീസ് അറിയിച്ചു. മോൺ ജില്ലയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. സംഘർഷാവസ്ഥ മുന്നിൽ കണ്ട് കൊഹിമയിലെ ഹോൺ ബിൽ ഫെസ്റ്റിവലും നിർത്തിവെച്ചു.

ഇന്നലെ വൈകുന്നരം കൽക്കരി ഖനിയിൽ നിന്ന് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന തൊഴിലാളികളാണ് വെടിയേറ്റു മരിച്ചത്. അക്രമികളെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് സൈന്യം നൽകുന്ന വിശദീകരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News