'ഡിജിറ്റല്‍ അറസ്റ്റ് ഇല്ല, ഭയക്കരുത്.. റെക്കാേര്‍ഡ് ചെയ്യുകയോ സ്ക്രീന്‍ഷോട്ട് എടുക്കുകയോ ചെയ്യാം': മോദി

തട്ടിപ്പ് നടന്നാല്‍ 1930 എന്ന ദേശീയ സൈബർ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം

Update: 2024-10-27 15:33 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ ഏജൻസികൾ ഫോൺ വഴി പണം ആവശ്യപ്പെടുകയോ ഡിജിറ്റൽ അറസ്റ്റ് നടത്തുകയോ ഇല്ലെന്ന് മൻ കി ബാത്തിന്റെ 115ാം എപ്പിസോഡിൽ മോദി വ്യക്തമാക്കി.

ഡിജിറ്റൽ അറസ്റ്റിൽ തട്ടിപ്പുകാർ പൊലീസ്, സിബിഐ, ആർബിഐ, നാർക്കോട്ടിക്‌സ് ഓഫീസർമാർ എന്നാണ് സ്വയം പരിചയപ്പെടുത്തി ആത്മവിശ്വാസത്തോടെ സംസാരിക്കുക. ഒന്നാമത്തെ കാര്യം നിങ്ങളുടെ വ്യക്തിവിവരങ്ങളെല്ലാം അവരുടെ കൈകളിലുണ്ടാകും എന്നതാണ്. രണ്ടാമത് അവർ തീർക്കുന്ന ഭയമാണ്. നിങ്ങൾക്ക് ചിന്തിക്കാൻപോലും അവസരം നൽകാതെ അവർ നിങ്ങളെ ഭയത്തിലാക്കും. പിന്നാലെ സമ്മർദ്ദത്തിലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. നിരവധി പേർക്കാണ് അവർ കാലങ്ങളായി കഷ്ടപ്പെട്ട് സ്വരുക്കൂട്ടിവെച്ച പണം നഷ്ടമായത്. എന്നാൽ ഇത്തരമൊരു ഫോൺ കോൾ വന്നാൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല. അത് അന്വേഷണ ഏജൻസിയല്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണമെന്നും മോദി പറഞ്ഞു.

ആലോചിച്ച് നിൽക്കുന്നതിന് പകരം ഈ സമയങ്ങളിൽ പ്രവർത്തിക്കുകയാണ് വേണ്ടത്. കഴിയുമെങ്കിൽ സ്‌ക്രീൻ ഷോട്ടുകൾ എടുക്കുക. അല്ലെങ്കിൽ റെക്കോർഡ് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 1930 എന്ന ദേശീയ സൈബർ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം. പൊലീസിനെ വിവരമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News