ഹിന്ദി അറിയില്ല കസ്റ്റമർ കെയർ അപമാനിച്ചു; തമിഴിൽ മാപ്പ് ചോദിച്ച് സൊമാറ്റോ

ചാറ്റിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സൊമാറ്റോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്

Update: 2021-10-20 04:36 GMT
Editor : Midhun P | By : Web Desk
Advertising

തമിഴ്‌നാട്ടിലെ ഉപഭോക്താവിനോട് കസ്റ്റമർ കെയർ ഏജന്റ് മോശമായി പെരുമാറിയതിന് മാപ്പുമായി സൊമാറ്റോ. ഹിന്ദി അറിയാത്തതിന്റെ പേരിൽ ഉപഭോക്താവിനെ ഏജന്റ് അപമാനിച്ചെന്നായിരുന്നു പരാതി. താൻ ഓർഡർ ചെയ്ത ഭക്ഷണത്തിൽ ഒരു വിഭവം കുറവായതിന്റെ പേരിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട ഉപഭോക്താവിനാണ് മോശം അനുഭവമുണ്ടായത്. ദേശീയഭാഷ അൽപ്പമെങ്കിലും അറിയണമെന്നാണ് ഉപഭോക്താവിനോട് കസ്റ്റമർ കെയർ ഉദ്യോഗസ്ഥൻ പറഞ്ഞത്.

ചാറ്റിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സൊമാറ്റോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. #RejectZomato, #StopHindiImposition എന്നി ഹാഷ്ടാഗുകളോടെ കമ്പനിക്കെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ തമിഴിൽ മാപ്പുമായി സൊമാറ്റോ എത്തുകയായിരുന്നു. വണക്കം വികാസ്.തങ്ങളുടെ കസ്റ്റമർ കെയറിന്റെ പ്രവർത്തിയിൽ മാപ്പു ചോദിക്കുന്നുവെന്നും സൊമാറ്റോയെ അവഗണിക്കരുതെന്നും കമ്പനി തമിഴിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തു.

ഡിഎംകെ നേതാവ് കനിമൊഴിയും സൊമാറ്റോയ്ക്ക് എതിരെ ട്വീറ്റുമായി രംഗത്തു വന്നു. 'ചില കമ്പനികളുടെ കസ്റ്റമർ കെയർ ചില തെരഞ്ഞടുക്കപ്പെട്ട ഭാഷകളിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളു. ഏത് നാട്ടിലാണ് അവർ പ്രവർത്തിക്കുന്നത് അന്നാട്ടിലെ പ്രാദേശിക ഭാഷയിലും അവർ പ്രവർത്തിക്കാൻ തയ്യാറാകണം. കസ്റ്റമറിന് ഹിന്ദിയോ ഇംഗ്ലീഷോ അറിഞ്ഞിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. #Hindi_Theriyathu_poda,' എന്നാണ് കനിമൊഴി ട്വീറ്റ് ചെയ്തത്.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News