രാജ്യത്തുടനീളം ജാതി സെൻസസ് നടപ്പാക്കണമെന്ന് മുസ്ലിം ലീഗ്
സാമൂഹ്യ നീതിക്ക് ജാതി സെൻസസ് വേണമെന്ന് ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ പറഞ്ഞു
Update: 2023-10-10 09:31 GMT
രാജ്യത്തുടനീളം ജാതി സെൻസസ് നടപ്പാക്കണമെന്ന് മുസ്ലിം ലീഗ്. സാമൂഹ്യ നീതിക്ക് ജാതി സെൻസസ് വേണമെന്ന് ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ പറഞ്ഞു. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഖാദർ മൊയ്തീൻ.
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യചത്തിൽ അടുത്ത മാസം ഡൽഹിയിൽ നടത്താൻ തീരുമാനിച്ച മുസ്ലിം ലീഗ് ദേശീയ സമേളനം മാറ്റിവെച്ചു. മുസ്ലിം ലീഗിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അടുത്ത മാസം 16,17 തിയതികളാണ് ദേശീയ സമേളനം നടത്താൻ തീരുമാനിച്ചത്. സമ്മേളനത്തിന്റെ തിയതി പിന്നീട് അറിയിക്കുന്ന് ഖാദർ മൊയാതീൻ പറഞ്ഞു.