ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ്: നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ്

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് റെയ്‌ഡ്‌ നടത്തുന്നത്.

Update: 2021-10-09 04:46 GMT

ആര്യൻ ഖാൻ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിയുടെ വസതിയിലും ഓഫീസിലും റെയ്‌ഡ്‌. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് റെയ്‌ഡ്‌ നടത്തുന്നത്.

സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യാ കേസിലും ഇംതിയാസ് ഖത്രിയുടെ പേര് ഉയര്‍ന്നിരുന്നു. ഖത്രി മയക്കുമരുന്ന് വിതരണം ചെയ്തു എന്നായിരുന്നു ആരോപണം. രാജ്പുതിന്‍റെ മുന്‍ മാനേജരാണ് ഈ ആരോപണം ഉന്നയിച്ചത്.

ആ​ഡം​ബ​ര ക​പ്പ​ലി​ലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ആ​ര്യ​ൻ ഖാ​ന്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആ​ര്യ​ൻ ഉള്‍പ്പെടെ ആ​റു പേ​രെ ആ​ർ​ത​ർ റോ​ഡ്​ ജ​യി​ലി​ലേക്കും ര​ണ്ടു​ സ്ത്രീകളെ ബൈ​ഖു​ള ജ​യി​ലി​ലേക്കുമാണ് മാറ്റിയത്. ലഹരി കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ആര്യൻഖാൻ ജാമ്യാപേക്ഷ നൽകും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News