'എൻഡിഎ സർക്കാർ ജനാധിപത്യത്തെ ഇല്ലാതാക്കി'; വിമർശനവുമായി മഹുവ മൊയ്ത്ര

ലോക്സഭയിലായിരുന്നു മഹുവയുടെ വിമർശനം

Update: 2024-12-15 05:37 GMT
Advertising

ന്യൂഡൽഹി: എൻഡിഎ സർക്കാരിനെ കടന്നാക്രമിച്ച്‌ തൃണമൂൽ എംപി മഹുവ മൊയ്ത്ര. കഴിഞ്ഞ 10 വർഷത്തിൽ എൻഡിഎ സർക്കാർ ജനാധിപത്യത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കിയെന്ന് മഹുവ പറഞ്ഞു. ഭരണഘടന ആയിരം മുറിവുകളിലൂടെ ചോരയൊലിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ലോക്സഭയിലായിരുന്നു മഹുവയുടെ വിമർശനം.

'മഹത്തായ പുരുഷന്മാരും സ്ത്രീകളുമാണ് ഈ രാഷ്ട്രം നിർമിച്ചത്. എന്നാൽ ഒരാളും രാജ്യത്തേക്കാൾ വലുതാണെന്നും രണഘടനയുടെ തത്വങ്ങൾക്ക് മുകളിലാണെന്നും വിശ്വസിക്കരുത്. അത് ഉറപ്പാക്കുകയാണ് ഇന്നത്തെ യഥാർഥ വെല്ലുവിളി. കഴിഞ്ഞ പത്ത് വർഷമായി ഈ സർക്കാരിന്റെ പ്രവർത്തനരീതി വളരെ ഇഴഞ്ഞുനീങ്ങുന്നതാണ്. പാർട്ടിയും സംസ്ഥാനവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാൻ മോദി സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് നമ്മുടെ ഭരണഘടനയെ ആയിരം വെട്ടുകൊണ്ട് കൊല്ലുകയാണ്'- അവർ കൂട്ടിച്ചേർത്തു.

'തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾ, വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കൽ തുടങ്ങിയവയിലൂടെ ഭരണകക്ഷി അന്യായമായ നേട്ടമുണ്ടാക്കി. ഇന്ത്യയിൽ വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കൽ അതിശയകരമായ അനുപാതത്തിലെത്തിയിരിക്കുന്നു. പൊലീസ് വോട്ടർമാരെ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്തിരുന്നു. രാംപൂരിലും സംഭലിലും നമ്മൾ അത് കണ്ടു. മുഴുവൻ പ്രദേശവാസികളും വീട്ടിൽ തന്നെ ഇരിക്കാൻ നിർബന്ധിതരായി.'- പൊതുതെരഞ്ഞെടുപ്പിനെയും സമീപകാല ഉപതെരഞ്ഞെടുപ്പുകളെയും പരാമർശിച്ച് മഹുവ പറഞ്ഞു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News