'ഹിന്ദു, മുസ്‍ലിം കുട്ടികളെ ബൈബിൾ വായിക്കാൻ നിർബന്ധിച്ചിട്ടില്ല'; മതപരിവർത്തന ആരോപണങ്ങൾ നിഷേധിച്ച് ശിശുസംരക്ഷണ കേന്ദ്രം

ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോയുടെ ആരോപണങ്ങൾ തെറ്റാണെന്നും അധികൃതര്‍

Update: 2022-11-14 09:05 GMT
Editor : Lissy P | By : Web Desk
Advertising

ദാമോ: ഹിന്ദു, മുസ്‍ലിം കുട്ടികളെ മതപരിവർത്തനം ചെയ്യുന്നെന്ന ആരോപണം നിഷേധിച്ച് മധ്യപ്രദേശിലെ ദാമോയിലെ ശിശുസംരക്ഷണ കേന്ദ്രം. ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോയുടെ ആരോപണങ്ങൾ തെറ്റാണെന്നും ശിശുസംരക്ഷണ കേന്ദ്രം വ്യക്തമാക്കി. ശിശുസംരക്ഷണ കേന്ദ്രത്തിൽ മതപരിവർത്തനം നടത്തുന്നുണ്ടെന്ന് എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനൂംഗോയ ആരോപിച്ചിരുന്നു.

ഹിന്ദു,മുസ്‍ലിം കുട്ടികളെ ബൈബിൾ വായിക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും ചൈൽഡ് കെയർ സെന്റർ പ്രിൻസിപ്പൽ ട്രിസ പറഞ്ഞു. 'ഞങ്ങൾ ഒരിക്കലും മതപരിവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ല. ഞാൻ ഒരു ക്രിസ്ത്യാനിയാണ്, പക്ഷേ ഞങ്ങളെപ്പോലെ ബൈബിൾ വായിക്കാനോ പ്രാർത്ഥിക്കാനോ ഞാൻ അവരെ നിർബന്ധിച്ചിട്ടില്ല. മുസ്‍ലിം കുട്ടികൾ നമസ്‌കാരവും ഹിന്ദു കുട്ടികൾ അവർക്കിഷ്ടമുള്ള പ്രാർഥനയും നടത്തുന്നു. എല്ലാ ആരോപണങ്ങളും തെറ്റാണെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

പ്രിയങ്ക് കനൂംഗോ ദാമോയിലെ ഹോസ്റ്റലിലും കുട്ടികളുടെ വീടുകളിലും സന്ദർശനവും പരിശോധനയും നടത്തിയിരുന്നു. തുടർന്നാണ് അവിടെ മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് പരാതി നൽകിയത്.ദാമോ പൊലീസിനോട് സ്ഥാപനത്തെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 'ഇത് കുട്ടികളുടെ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നായിരുന്നു കനൂംഗോ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, പരിശോധനയിൽ ചില പോരായ്മകൾ കണ്ടെത്തിയതായി ദാമോ അഡീഷണൽ എസ്പി ശിവകുമാർ സിങ് സ്ഥിരീകരിച്ചു.'ചില കുട്ടികളെ നിയമവിരുദ്ധമായി പാർപ്പിച്ചിരിക്കുകയാണെന്നും മതപരിവർത്തനത്തിന്റെ തെളിവുകൾ കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News