ഫീൻഗാൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു; തമിഴ്‌നാട്ടിൽ നാല് മരണം

കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. അടുത്ത 48 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് സൂചന.

Update: 2024-12-01 02:32 GMT
Advertising

ചെന്നൈ: ഫീൻഗാൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി. കാറ്റിന്റെ ശക്തി കുറഞ്ഞതോടെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് പ്രവർത്തനം ആരംഭിച്ചത്. കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ തമിഴ്‌നാട് തീരം കടന്ന ചുഴലിക്കാറ്റ് ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കരയിൽ പ്രവേശിച്ചത്.

കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. അടുത്ത 48 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് സൂചന. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലും ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്.

മഴക്കെടുതിയിൽ തമിഴ്‌നാട്ടിൽ നാലുപേർ മരിച്ചു. ഷോക്കേറ്റാണ് മൂന്നുപേർ മരിച്ചത്. ഒരാളുടെ മരണം എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News