''തെരഞ്ഞെടുപ്പല്ല, യുപിയില്‍ നടക്കാന്‍ പോകുന്നത് ജനാധിപത്യ വിപ്ലവം'' അഖിലേഷ് യാദവ്

വിനാശകരമായ, യാഥാസ്ഥികമായ, നെഗറ്റീവായ ഇപ്പോഴത്തെ സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ അണിചേരുന്നു

Update: 2021-06-30 12:30 GMT
Editor : Roshin | By : Web Desk

വിനാശകരമായ, നെഗറ്റീവായ യുപി സര്‍ക്കാരിനെതിരായ ജനാധിപത്യ വിപ്ലവമായിരിക്കും 2022ല്‍ ഉത്തര്‍പ്രദേശില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപി നിയമസഭ തെരഞ്ഞെടുപ്പ് 2022ലാണ് നടത്താനിരിക്കുന്നത്.

വിനാശകരമായ, യാഥാസ്ഥികമായ, നെഗറ്റീവായ ഇപ്പോഴത്തെ സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ അണിചേരുന്നു. പകരം, ചൂഷണം ചെയ്യപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട, അപമാനിക്കപ്പെട്ട, പിന്നാക്കം നില്‍ക്കുന്ന ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കും ദലിതര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി പുതിയ രാഷ്ട്രീയം ജന്മം കൊള്ളാന്‍ പോകുന്നു. ഹിന്ദിയില്‍ ഒരു ട്വീറ്റില്‍ അഖിലേഷ് യാദവ് കുറിച്ചു.

2022ല്‍ തെരഞ്ഞെടുപ്പായിരിക്കില്ല, പകരം ജനാധിപത്യ വിപ്ലവമായിരിക്കും സംഭവിക്കാന്‍ പോകുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ നിലവിലെ സര്‍ക്കാരിനെതിരാണെന്നും 403 സീറ്റുകളില്‍ 350 സീറ്റും തന്‍റെ സമാജ് വാദി പാര്‍ട്ടി വിജയിക്കുമെന്നുമുള്ള പ്രതീക്ഷയും അഖിലേഷ് യാദവ് പങ്കുവെച്ചു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News