‘ജോലിയും ഭൂമിയും വേണ്ട’; ഹരിയാന സർക്കാരിന്റെ ഓഫറിൽ തീരുമാനം അറിയിച്ച് വിനേഷ് ഫോഗട്ട്

മൂന്ന് ഓഫറുകളാണ് സർക്കാർ വിനേഷ് ഫോഗട്ടിന് മുന്നിൽ വെച്ചത്

Update: 2025-04-10 12:30 GMT

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരവും ഹരിയാന എംഎൽഎയുമായ വിനേഷ് ​ഫോഗട്ടിന് മുന്നിൽ ഹരിയാന സർക്കാർ വെച്ച  മൂന്ന് ഓഫറുകളിൽ ഒന്ന് സ്വീകരിച്ച് താരം. സർക്കാരിന്റെ കായിക നയപ്രകാരമാണ് ഗുസ്തി താരമായ ഫോഗട്ടിന് മുന്നിൽ മൂന്ന് ഓഫറുകൾ വെച്ചത്. രണ്ടാഴ്ചക്ക് ശേഷമാണ് ഓഫർ താരം സ്വീകരിച്ചത്.

മാർച്ച് 25 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഹരിയാന സർക്കാർ ജുലാനയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കൂടിയായ താരത്തിന്  മുന്നിൽ 4 കോടി രൂപ ക്യാഷ് പ്രൈസ്, ഗ്രൂപ്പ് എ ജോലി, അല്ലെങ്കിൽ ഭൂമി അനുവദിക്കാം എന്നീ ഓഫറുകൾ മുന്നിൽ വെച്ചത്. രണ്ടാഴ്ചക്ക് ശേഷമാണ് നാല് കോടി രൂപ ക്യാഷ് പ്രൈസ് എന്ന ഓഫർ തിരഞ്ഞെടുക്കുന്നതായി സർക്കാരിനെ അറിയിച്ചത്. തീരുമാനമെടുത്തതിന് പിന്നാലെ ​ഫോഗട്ട് സംസ്ഥാന കായിക വകുപ്പിന്  കത്ത് നൽകിയതായാണ് വിവരം.

Advertising
Advertising

‘വിനേഷ് ഫോഗട്ട് ഇപ്പോൾ എംഎൽഎ ആയതിനാൽ, അവർക്ക് ഏതൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിക്കാൻ സർക്കാർ തീരുമാനിച്ചുവെന്ന് മാർച്ച് 25 ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷം ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറഞ്ഞിരുന്നു. 

2024-ല്‍ പാരീസ് ഒളിമ്പിക്‌സില്‍ ചരിത്രംകുറിച്ചുകൊണ്ട് വിനേഷ് ഫൈനല്‍ പ്രവേശനം നേടിയിരുന്നു. നൂറുഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തുടർന്നാണ് ഹരിയാനയിൽ മത്സരിക്കാനിറങ്ങിയതും. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News