'ഞാൻ സുരക്ഷിതയായി വീട്ടിലെത്തി, ഇന്ത്യക്കാരിയായത് സൗഭാഗ്യം'; ഇസ്രായേലിൽ നിന്ന് തിരിച്ചെത്തിയ ശേഷം നടി നുസ്‌റത്ത് ബറൂച്ച

ഹൈഫ ഫിലിം അവാർഡ്‌സിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നടി നുസ്‌റത്ത് ഇസ്രായേലിൽ കുടുങ്ങിയത്

Update: 2023-10-10 14:39 GMT

 Nusrat Barucha 

ഫലസ്തീനുമായി യുദ്ധം തുടങ്ങിയതോടെ ഇസ്രായേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുസ്‌റത്ത് ബറൂച്ച ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ആരാധകരോട് അനുഭവം പങ്കുവെച്ചു. താൻ സുരക്ഷിതയായി വീട്ടിലെത്തിയെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

നാം ഇന്ത്യക്കാരായത് എത്രമാത്രം സൗഭാഗ്യമുള്ളതാണെന്നും ഈ നാട്ടുകാരായതിനാൽ നാം സുരക്ഷിതരാണെന്നും നാട്ടിൽ തിരിച്ചെത്താൻ സഹായിച്ച ഇന്ത്യൻ സർക്കാറിനും എംബസിക്കും ഇസ്രായേൽ എംബസിക്കും നന്ദി പറയുന്നുവെന്നും നുസ്‌റത്ത് വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് താൻ താമസിച്ച ഹോട്ടൽ മുറിയ്ക്ക് ചുറ്റുപാടും ശബ്ദമുഖരിതമാകുകയും തങ്ങൾ ബേസ്‌മെൻറിലെ അറകളിലേക്ക് മാറ്റപ്പെടുകയും ചെയ്തുവെന്നും യുദ്ധസാഹചര്യത്തിൽ താൻ ആദ്യമായി അകപ്പെടുകയായിരുന്നുവെന്നും അവർ ഓർത്തു. ഇപ്പോൾ വീട്ടിലെ സുരക്ഷിതത്വത്തിലേക്ക് എത്തിയെന്നും പറഞ്ഞു. യുദ്ധം എത്രയും പെട്ടെന്ന് സമാധാനത്തിന് വഴിമാറുമെന്ന പ്രത്യാശയും നടി പ്രകടിപ്പിച്ചു.

Advertising
Advertising

ഒക്‌ടോബർ എട്ടിനാണ് നുസ്‌റത്ത് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഹൈഫ ഫിലിം അവാർഡ്‌സിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നടി ഇസ്രായേലിൽ കുടുങ്ങിയത്

Bollywood actress Nusrat Barucha reacts after returning to India after being stuck in Israel

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News