16 ദിവസം, പെട്രോളിന് കൂട്ടിയത് 10.01 രൂപ, ഡീസലിന് 9.67 രൂപ

ഇന്ധന വിലവർധനയിൽ പാർലമെന്റിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും

Update: 2022-04-05 04:00 GMT
Editor : abs | By : Web Desk
Advertising

മുംബൈ: സാധാരണക്കാരന്‍റെ നടുവൊടിച്ച് തുടര്‍ച്ചയായ ഇന്ധനവില വര്‍ധന. 16 ദിവസത്തിനിടെ പെട്രോളിന് പത്തു രൂപ ഒരു പൈസയും ഡീസലിന് ഒമ്പതു രൂപ 67 പൈസയുമാണ് വർധിപ്പിച്ചത്. തിങ്കളാഴ്ച പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചക്കിടെ മാത്രം പെട്രോളിന് 9.59 രൂപയും ഡീസലിന് 9.26 രൂപയും വര്‍ധിച്ചു. 

സംസ്ഥാനത്ത് പ്രധാന നഗരങ്ങളിലെ വില ഇപ്രകാരമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 116.32 രൂപ, ഡീസലിന് 103.13. കൊച്ചിയിൽ പെട്രോളിന് 114.33 രൂപ, ഡീസലിന് 101.24. കോഴിക്കോട് പെട്രോളിന് 114.49 രൂപ, ഡീസലിന് 101.42 രൂപ.

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ മരവിപ്പിച്ചു നിർത്തിയ ഇന്ധനവിലയാണ് ഇപ്പോൾ വീണ്ടും ഉയർത്തുന്നത്. നവംബർ നാലു മുതൽ മാർച്ച് 22 വരെ നാലര മാസമാണ് എണ്ണക്കമ്പനികൾ വിലയിൽ ഇടപെടാതിരുന്നത്. ഇക്കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരൽ ഒന്നിന് ഏകദേശം മുപ്പത് ഡോളർ വർധിച്ചുവെന്നാണ് കമ്പനികൾ പറയുന്നത്.

അതേസമയം, ഇന്ധന വിലവർധനയിൽ പാർലമെന്റിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ബജറ്റ് സെഷൻ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും ഇന്ധന വില വർധന അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News