ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും; കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കും

മൂന്ന് അംഗങ്ങളുള്ള പിഡിപിയെയും സഖ്യത്തിൽ ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചു

Update: 2024-10-09 04:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

ശ്രീനഗര്‍: ജമ്മു കശ്മീരിൽ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചു. ഒമർ അബ്ദുല്ല തന്നെ മുഖ്യമന്ത്രിയാവും. ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. മൂന്ന് അംഗങ്ങളുള്ള പിഡിപിയെയും സഖ്യത്തിൽ ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചു.

ഹരിയാനയിൽ മൂന്നാം തവണയും വിജയിച്ച ബിജെപി ,നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കും. കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് കുമാരി ഷെൽജ ആവശ്യപ്പെട്ടു.

പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തെ ജനം അംഗീകരിക്കുന്നില്ലെന്നതിനു തെളിവാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും ഫാറൂഖ് അബ്ദുല്ല കഴിഞ്ഞ ദിവസം പറഞ്ഞു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന അജണ്ട തൽക്കാലം മാറ്റിവയ്ക്കുകയാണെന്ന് ഒമർ അബ്ദുല്ല പറഞ്ഞു. മോദി സർക്കാർ കേന്ദ്രത്തിൽ ഉള്ളപ്പോൾ അത് സാധ്യമല്ലെന്നും ഇപ്പോൾ മുൻഗണ കശ്മീരിന് സംസ്ഥാന പദവി തിരിച്ചുപിടിക്കാനാണെന്നും ഒമർ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News