ആധാർ ദുരുപയോഗം ചെയ്താൽ ഒരു കോടി രൂപ പിഴ; നിയമം ഭേദഗതി ചെയ്തു

2019ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്

Update: 2021-11-03 08:15 GMT
Editor : ijas
Advertising

യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിക്ക് പിഴ ഈടാക്കാന്‍ അധികാരം നൽകി കേന്ദ്രസർക്കാർ ആധാർ നിയമം ഭേദഗതി ചെയ്തു. മറ്റൊരാളുടെ ബയോ മെട്രിക്ക് വിവരങ്ങൾ ചോർത്തുന്നതും കുറ്റമാണ്. ഇതിന് 3 വർഷം തടവും 10,000 രൂപ പിഴയും ഈടാക്കും. നിയമലംഘനങ്ങളിലെ നടപടിക്ക് പരാതി പരിഹാര ഉദ്യോഗസ്ഥനെയും നിയമിക്കും. 10 വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയമുള്ള കേന്ദ്രസർക്കാരിലെ ജോയിന്‍റ് സെക്രട്ടറി തല ഉദ്യോഗസ്ഥാനായിരിക്കും പരാതികൾ പരിശോധിച്ച് തീരുമാനം എടുക്കുക.

നടപടിക്ക് മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കുകയും വേണം. 2019ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News