ഒരു ഭാഷ, ഒരു സംസ്‌കാരം ഇന്ത്യയിൽ സാധ്യമല്ല; തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

'നമ്മുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവര്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ശത്രുക്കളാണ്'

Update: 2022-07-31 04:39 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: ഇന്ത്യയിൽ ഒരു ഭാഷയും ഒരു മതവും ഒരു സംസ്‌കാരവും അടിച്ചേൽപ്പിക്കുന്നത് അസാധ്യമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

'ഒരു ഭാഷ, ഒരു മതം, ഒരു സംസ്‌കാരം ഇന്ത്യയിൽ സാധ്യമല്ല. ഇന്ത്യക്ക് ഒരു ദേശീയ ഭാഷ സാധ്യമല്ല, കാരണം ഇന്ത്യയില്‍ ഒരുപാട് ഭാഷകളുണ്ട്. ഒരു ഭാഷയെയും ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുന്നവർ നമ്മുടെ ഐക്യം തകർക്കാൻ ശ്രമിക്കുകയാണ്, അവർ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ശത്രുക്കളാണ്' അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഒരു മതം എന്നത് അംഗീകരിക്കാനാവാത്തതു പോലെ ഒരു ഭാഷ എന്നതും അംഗീകരിക്കാനാവില്ല. ഇന്ത്യക്ക് അഭിവൃദ്ധി ഉണ്ടാകാനുള്ള ഏക മാർഗം ശക്തമായ സ്വയംഭരണ സംസ്ഥാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സ്റ്റാലിൻ പ്രശംസിച്ചു. തമിഴ്നാട്ടിൽ  ഡിഎംകെയും സിപിഎമ്മും തമ്മിലുള്ള സഖ്യം പ്രത്യയശാസ്ത്രപരമാണെന്നും കേവലം തെരഞ്ഞെടുപ്പ് സഖ്യമല്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ അറസ്റ്റ് നടക്കുന്നത് സ്വേച്ഛാധിപത്യ സ്വഭാവമാണ്. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News