ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം പേരിന് മാത്രം; മത്സരരംഗത്ത് ആകെ 51 സ്ത്രീകള്‍

അതേസമയം ബിജെപി പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് ഹരിയാനയിൽ എത്തും

Update: 2024-09-25 01:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം പേരിന് മാത്രം. 1,031 സ്ഥാനാര്‍ഥികളിൽ 51 പേര്‍ മാത്രമാണ് സ്ത്രീകൾ.അതേസമയം ബിജെപി പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് ഹരിയാനയിൽ എത്തും.

2019ലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരുൾപ്പെടെ 104 വനിതാ സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത് .എന്നാൽ 2019 ൽ നിന്ന് 2024 ലേക്ക് എത്തിയപ്പോൾ അത് 51ആയി കുറഞ്ഞു. കൂടുതൽ വനിത സ്ഥാനാർഥികൾ ഉള്ളത് കോൺഗ്രസിനാണ് 12 പേർ. ഇന്ത്യൻ നാഷണൽ ലോക്ദളും ബഹുജൻ സമാജ് പാർട്ടിക്കുമായി സംയുക്തമായി 11 വനിതാ സ്ഥാനാർഥികൾ  മത്സരരംഗത്തുണ്ട്.

ബിജെപിക്ക്‌ ആകട്ടെ 10 വനിതകളാണ് മത്സരരംഗത്ത് ഉള്ളത് .ഇതുവരെ 87 സ്ത്രീകളെ മാത്രമേ ഹരിയാന നിയമസഭയിലേക്ക് വോട്ടർമാർ വിജയിപ്പിച്ചിട്ടുള്ളൂ. അതേസമയം വാശി വാശിയേറിയ പ്രചാരണവുമായി മുന്നോട്ടു പോവുകയാണ് രാഷ്ട്രീയപാർട്ടികൾ.ആം ആദ്മി പാർട്ടിക്ക്‌ വേണ്ടി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹരിയാനയിൽ എത്തും. സോനിപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതു റാലിയിൽ പങ്കെടുക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News