'എം.എൽ.എമാർക്ക് ഇനി ഒറ്റ പെൻഷൻ'; പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ

കൂടുതല്‍ തവണ നിയമസഭയിലെത്തിയവര്‍ പെന്‍ഷനായി പ്രതിമാസം 3.50 ലക്ഷം മുതല്‍ 5.25 ലക്ഷം വരെ വാങ്ങുന്നുണ്ടെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി മുഖ്യമന്ത്രി ഭഗവന്ത് മൻ വെളിപ്പെടുത്തിയത്

Update: 2022-03-25 10:17 GMT
Editor : Shaheer | By : Web Desk
Advertising

നിയമസഭാ സാമാജികരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ. ഇനിമുതൽ എം.എൽ.എമാർക്ക് ഒരു പെൻഷൻ മാത്രമേ ലഭിക്കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചു. എം.എൽ.എമാർക്കുള്ള കുടുംബ പെൻഷൻ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ തവണ എം.എൽ.എമാരായവർക്ക് ഓരോ ടേമിനും വെവ്വേറെ പെൻഷൻ ലഭിക്കുന്നുണ്ട്. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. എത്രതവണ എം.എൽ.എമാരായാലും ഇനി ഒരു പെൻഷനു മാത്രമേ അർഹതയുണ്ടാകൂ. കഴിഞ്ഞ തവണ പ്രതിപക്ഷത്തായിരിക്കുമ്പോഴും 'ഒരു എം.എൽ.എ, ഒരു പെൻഷൻ' എന്ന ആവശ്യം എ.എ.പി ഉയർത്തിയിരുന്നു.

മൂന്നും അഞ്ചും ആറും തവണയൊക്കെ തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ ലക്ഷക്കണക്കിനു രൂപയാണ് പെൻഷനായി കൊണ്ടുപോകുന്നതെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രഖ്യാപനം നടത്തി ഭഗവന്ത് മൻ പറഞ്ഞു. പലരും സഭയിൽ വരിക പോലും ചെയ്യുന്നില്ല. ഒാരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്നവരുണ്ട്. ഇത് സംസ്ഥാന ഖജനാവിന് ബാധ്യതയായിരിക്കുകയാണ്. പാർലമെന്റ് അംഗങ്ങളായവരും അക്കൂട്ടത്തിലുണ്ട്. ആ വകയിലും അവർ പെൻഷൻ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എം.എൽ.എമാരുടെ പെൻഷൻ വെട്ടിക്കുറച്ചതുവഴി ലാഭിക്കുന്ന പണം ജനക്ഷേമത്തിനായി ഉപയോഗിക്കും. നേരത്തെ മുഴുവൻ നിയമസഭാ സാമാജികരുടെയും കുടുംബ പെൻഷനുകൾ വെട്ടിച്ചുരുക്കാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നും മൻ പറഞ്ഞു.

ഒരു ഊഴത്തിന് 75,150 രൂപയാണ് എം.എൽ.എമാർക്ക് പെൻഷനായി ലഭിക്കുന്നത്. തുടർന്നുള്ള ഓരോ ഊഴത്തിനും പെൻഷൻ തുകയുടെ 66 ശതമാനം കൂടുതലായും ലഭിക്കും.

Summary: Punjab Chief Minister Bhagwant Mann announced his decision to give just one pension to all law makers. The family pension to MLAs, too, has been slashed

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News