ഉത്തരേന്ത്യയിൽ ചൂട് അസഹ്യം; ഡൽഹിയിൽ ഓറഞ്ച് അലർട്ട്
44 ഡിഗ്രി വരെ ഇന്ന് ചൂട് കൂടുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് അസഹ്യം. ചൂട് കൂടിയതിനെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 52 വർഷത്തിനിടെ അന്തരീക്ഷ താപനില ഏറ്റവും ഉയർന്ന രണ്ടാമത്തെ ഏപ്രിൽ മാസമാണിത്. 43 ഡിഗ്രിയാണ് നിലവിലെ താപനില. 44 ഡിഗ്രി വരെ ഇന്ന് ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
1941ലായിരുന്നു ഏറ്റവും കൂടുതൽ താപനില രേഖപ്പെടത്തിയിരുന്നത്. ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. കൂടാതെ ഉഷ്ണ തരംഗവും പൊടിക്കാറ്റും ഇന്നും തുടരും. ഞായറാഴ്ച അൽപം ആശ്വാസം ലഭിക്കുമെങ്കിലും തിങ്കളും ചൊവ്വയും വീണ്ടും രാജ്യതലസ്ഥാനത്ത് ചൂട് കൂടാൻ സാധ്യതയുണ്ട്. മെയ് രണ്ടുവരെയാണ് കാലാവസ്ഥാപ്രവചനം നടത്തിയിരിക്കുന്നത്. തുടർന്ന് ചൂടിന് ആശ്വാസം ഉണ്ടാവുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി
ഡൽഹിയിലെ ചില പ്രദേശങ്ങളിൽ അടുത്ത രണ്ടു ദിവസം ചൂടുതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. മാർച്ചിൽ മഴ കുറഞ്ഞതാണ് ചൂട് കൂടാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. സാധാരണ മാർച്ചിൽ 15.9 മില്ലീ മീറ്റർ വരെ മഴ ലഭിക്കാറുണ്ട്.