പാകിസ്താനി പരാമർശം; അമിത് ഷായെ കടന്നാക്രമിച്ച് കെജ്‍രിവാള്‍
മോദിയുടെ പിൻഗാമിയായതിനു ശേഷം ഷാ അഹങ്കാരിയായി മാറിയെന്നും കെജ്രിവാൾ
ഡൽഹി: ഡൽഹിയിലെ ജനങ്ങളെ 'പാകിസ്താനികൾ' എന്ന് വിളിച്ചെന്ന ആരോപണത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻഗാമിയായതിനു ശേഷം ഷാ അഹങ്കാരിയായി മാറിയെന്നും കെജ്രിവാൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം നടന്ന അമിത് ഷായുടെ പൊതുയോഗത്തിൽ 500-ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങളെ അധിക്ഷേപിക്കാൻ തുടങ്ങിയെന്നും കെജ്‌രിവാൾ പറഞ്ഞു. ആംആദ്മി പാർട്ടിയെ (എഎപി) പിന്തുണയ്ക്കുന്നവർ പാകിസ്ഥാനികളാണെന്ന് ഷാ പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.
ആംആദ്മി പാർട്ടിക്ക് 62 സീറ്റും 56% വോട്ടും നൽകിയ ഡൽഹിയിലെ ജനങ്ങൾ പാക്കിസ്ഥാനികളാണോ?
117 സീറ്റിൽ 92 സീറ്റും പഞ്ചാബിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകി. അവരും പാക്കിസ്ഥാനികളാണോ? ഗുജറാത്തിലെയും ഗോവയിലെയും ഉത്തർപ്രദേശിലെയും അസമിലെയും മധ്യപ്രദേശിലെയും രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും ജനങ്ങൾ ഞങ്ങൾക്ക് സ്‌നേഹവും വിശ്വാസവും നൽകുന്നുണ്ട്. അവരെല്ലാം പാക്കിസ്ഥാനികളാണോയെന്നും കെജ്‌രിവാൾ ചോദിച്ചു.
കെജ്രിവാളും രാഹുൽ ഗാന്ധിയും ഇന്ത്യയിലേക്കാൾ പാക്കിസ്ഥാനിൽ പിന്തുണയുള്ള നേതാക്കളാണെന്ന് സൗത്ത് ഡൽഹിയിൽ നടത്തിയ റാലിയിലണ് ഷാ പറഞ്ഞത്.