നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ കശ്മീരി പണ്ഡിറ്റ് സംഘടനകൾ

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് സംഘടനകൾ ബഹിഷ്കരിക്കുന്നത്.

Update: 2024-09-09 01:25 GMT
Advertising

ശ്രീന​ഗർ: ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ച് കശ്മീരി പണ്ഡിറ്റ് സംഘടനകൾ. കശ്‌മീരി പണ്ഡിറ്റുകൾക്കെതിരായ വംശഹത്യ അംഗീകരിക്കാൻ അധികൃതർ തയാറാവുന്നില്ലെന്ന് ആരോപിച്ചാണ് തീരുമാനം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് സംഘടനകൾ ബഹിഷ്കരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏതാനും കശ്മീരി പണ്ഡിറ്റ് നേതാക്കൾ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്ത്.

മാറിമാറി വന്ന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ പ്രശ്നങ്ങളെ അധികാരത്തിനായുള്ള ആയുധമാക്കി മാറ്റുന്നത് കണ്ടിട്ടുണ്ടെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തങ്ങളെ പ്രതിനിധീകരിക്കുന്നില്ല.

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയും നിർബന്ധിത കുടിയിറക്കലും പരിഹരിക്കാതെയുള്ള തെരഞ്ഞെടുപ്പ് തങ്ങളുടെ സമൂഹത്തിന്റെ തുടച്ചുനീക്കലിന് അന്തിമരൂപം നൽകുമെന്ന് പനുൻ കശ്മീർ ചെയർമാൻ അജയ് ചുങ്കൂ പറഞ്ഞു. അതേസമയം കോൺഗ്രസിന്റെയും തെരഞ്ഞെടുപ്പ് ബിജെപിയുടേയും പ്രചാരണങ്ങൾ ശക്തമായി തുടരുകയാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News