പെഗാസസില്‍ ബംഗാള്‍ സര്‍ക്കാരിന്‍റെ ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതിയില്‍

കേസിൽ കേന്ദ്ര സര്‍ക്കാരിനും ബംഗാൾ സര്‍ക്കാരിനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചിരുന്നു.

Update: 2021-08-25 02:24 GMT
Editor : Suhail | By : Web Desk
Advertising

പെഗാസസ് ഫോണ്‍ ചോർത്തലിൽ പശ്ചിമബംഗാൾ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാരിനും ബംഗാൾ സര്‍ക്കാരിനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചിരുന്നു.

എന്നാൽ സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷനാണ് ജുഡീഷ്യൽ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

പെഗാസസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾക്കൊപ്പം ഈ കേസും പരിഗണിക്കുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയത്. സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജഡ്ജി മദൻ ബി ലോക്കൂർ, കൊൽക്കത്ത ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയി ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിലാണ് പെഗാസസ് ചാരവൃത്തികേസ് അന്വേഷിക്കാനായി ബംഗാൾ സർക്കാർ കമ്മീഷനെ നിയോഗിച്ചിരിന്നത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News