സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തുന്ന പുസ്തകത്തിനെതിരെ സംഘപരിവാർ സംഘടനകൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.
Update: 2021-11-16 16:48 GMT
കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ 'സൺറൈസ് ഇൻ അയോധ്യ: നേഷൻഹുഡ് ഇൻ ഔർ ടൈംസ്' എന്ന പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ഡൽഹി ഹൈക്കോടതി ഹരജി ഫയലിൽ സ്വീകരിച്ചു. കേസ് ഈ മാസം 24ന് പരിഗണിക്കും.
ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തുന്ന പുസ്തകത്തിനെതിരെ സംഘപരിവാർ സംഘടനകൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം സൽമാൻ ഖുർഷിദിന്റെ നൈനിറ്റാളിലെ വസതി ആക്രമിക്കുകയും വീട്ടുപകരണങ്ങൾ തീയിടുകയും ചെയ്തിരുന്നു.
ഖുർഷിദിന്റെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപി എംഎൽഎ രാജാ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു. പുസ്തകം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.