കൊള്ള തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി
പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്
Update: 2021-07-07 02:57 GMT
രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസലിന് 96.11 രൂപയും പെട്രോളിന് 102.19 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 100.68 രൂപയും ഡീസലിന് 94.72 രൂപയും കൊച്ചിയിൽ പെട്രോളിന് 100.26 രൂപയും ഡീസലിന് 95.34 രൂപയുമാണ്.