പി.എച്ച്.ഡി വിദ്യാർഥിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി; വീട്ടുടമ അറസ്റ്റിൽ

സുഹൃത്തുക്കൾക്ക് സംശയം ഉണ്ടാകാതിരിക്കാൻ ഇരയുടെ ഫോണിൽ നിന്നും പ്രതി സന്ദേശങ്ങൾ അയച്ചിരുന്നു

Update: 2022-12-15 13:30 GMT
Editor : afsal137 | By : Web Desk
Advertising

ഗാസിയാബാദ്: വാടകയ്ക്ക് താമസിച്ചിരുന്ന പിഎച്ച്ഡി വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാല് കഷ്ണങ്ങളാക്കി തള്ളിയ കേസിൽ വീട്ടുടമ അറസ്റ്റിൽ. അങ്കിത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പ്രതിയായ ഉമേഷ് ശർമ്മ ഗാസിയാബാദിലെ ഗംഗാ കനാലിനും മുസാഫർനഗറിലും ദസ്നയിലെ ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേയിലും യുവാവിന്‍റെ ശരീരഭാഗങ്ങൾ തള്ളുകയായിരുന്നു. 

സ്വകാര്യ ആശുപത്രിയിലെ കോമ്പൗണ്ടറായ ഉമേഷ് ബിസിനസ് ആവശ്യാർത്ഥം അങ്കിതിൽ നിന്നും 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. കടം വീട്ടാൻ കഴിയാതെ വന്നതോടെയാണ് അങ്കിതിനെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചത്. തന്റെ കുടുംബസ്വത്ത് വിറ്റ വകയിൽ അങ്കിതിന് വലിയൊരു തുക ലഭിച്ചിട്ടുണ്ട്. ഏകദേശം ഒരു കോടിയോളം രൂപ അങ്കിതിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടെന്ന് പ്രതി മനസ്സിലാക്കിയിരുന്നു.

സുഹൃത്തുക്കൾക്ക് സംശയം ഉണ്ടാകാതിരിക്കാൻ ഇരയുടെ ഫോണിൽ നിന്നും പ്രതി സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. പൊരുത്തക്കേടുകൾ തോന്നിയ ഇവർ അങ്കിതിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു.എന്നാൽ പ്രതികരണം ഉണ്ടായിരുന്നില്ല. ഒരു മാസത്തിലേറെയായി അങ്കിതിനെ കാണാതായതോടെ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിച്ചു. ബുധനാഴ്ച ഉമേഷിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യവേ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

പ്രതിക്ക് യുവാവിനെ നേരത്തെ അറിയാമായിരുന്നു. തന്റെ ഭാര്യയും അങ്കിതും ഒരേ ഗ്രാമത്തിലുള്ളവരാണെന്ന് ഉമേഷ് പൊലീസിന് മൊഴി നൽകി. കുറ്റകൃത്യം ചെയ്ത ശേഷം ഓൺലൈൻ നെറ്റ് ബാങ്കിംഗ് വഴി അങ്കിതിന്റെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യുകയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ അപഹരിക്കുകയും ചെയ്തതായി പ്രതി പോലീസിനോട് പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News