നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ മറുപടി പറയും

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിലെ മറുപടിയാണ് പ്രസംഗം

Update: 2024-07-03 01:08 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്‍റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിൽ പ്രസംഗിക്കും. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിലെ മറുപടിയാണ് പ്രസംഗം. ഇന്നലെ ലോക്സഭയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് മോദി മുന്നേറിയത്. അതെ സമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ മറുപടി പറഞ്ഞില്ല.

ജനങ്ങൾ വീണ്ടും അംഗീകരിച്ചതിൽ അഭിമാനമുണ്ടെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ലോക്സഭയില്‍ പറഞ്ഞത്. പ്രതിപക്ഷം നുണപ്രചരിപ്പിച്ചിട്ടും വീണ്ടും അധികാരത്തിലെത്തിയെന്ന് മോദി പറഞ്ഞു. അവരുടെ വേദന തങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. അഴിമതിരഹിത ഭരണം ജനം അംഗീകരിച്ചു. രാജ്യം ഒരുപാട് കാലം പ്രീണന രാഷ്ട്രീയത്തിന് സാക്ഷിയായി. ഇപ്പോൾ പ്രീണന രാഷ്ട്രീയം ഇന്ത്യയിൽ അവസാനിച്ചിരിക്കുന്നു. എല്ലാവരുടെയും വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

അതേസമയം, മോദി സംസാരിക്കുമ്പോൾ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭാരത് ജോഡോ മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News