ബി.ജെ.പി അധ്യക്ഷന്റെ മാർച്ചിനും പൊതുയോഗത്തിനും തെലങ്കാന പൊലീസ് അനുമതി നിഷേധിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസടക്കമുള്ള നിരവധി പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതായിരുന്നു പൊതുയോഗം

Update: 2022-11-28 02:53 GMT
Editor : Lissy P | By : Web Desk
Advertising

ഹൈദരാബാദ്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന്‍റെ  'പ്രജാ സംഗ്രാമ യാത്ര'യുടെ അഞ്ചാം ഘട്ടത്തിന് തെലങ്കാന പൊലീസ് അനുമതി നിഷേധിച്ചു. നിർമൽ ജില്ലയിലെ ഭൈൻസ ടൗണിൽ നടന്ന പൊതുയോഗത്തിനും അനുമതി നിഷേധിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസടക്കമുള്ള നിരവധി പ്രമുഖ നേതാക്കളും തിങ്കളാഴ്ച നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു പാർട്ടി അറിയിച്ചിരുന്നത്.

കാൽനട യാത്രയയുടെ അഞ്ചാം ഘട്ടത്തിനായി നിർമ്മലിലേക്ക് പോകുകയായിരുന്ന കുമാറിനെ ഞായറാഴ്ച രാത്രി ജഗ്തിയാൽ ജില്ലയിൽ വെച്ച് പൊലീസ് തടയുകയും തിരികെ മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഭൈൻസയിലെയും മറ്റ് പ്രദേശങ്ങളിലെയും വർഗീയ സംഘർഷം കണക്കിലെടുത്താണ് കാൽനട മാർച്ചിനും പൊതുയോഗത്തിനും അനുമതി നിഷേധിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു.

പൊലീസ് നടപടിയെ അപലപിച്ച് ജഗ്തിയാൽ, നിർമൽ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് നടപടിയിൽ പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റതായി തെലങ്കാന ബിജെപി ആരോപിച്ചു. മാർച്ചിനും പൊതുയോഗത്തിനും സംസ്ഥാന സർക്കാർ ഉടൻ അനുമതി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News