കാര്യങ്ങള്‍ തീരുമാനിക്കുന്നത് അമിത് ഷായും മോദിയും, പഴി മന്ത്രിമാര്‍ക്ക്; കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പരിഹാസവുമായി പ്രശാന്ത് ഭൂഷണ്‍

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മിനിട്ടുകള്‍ മാത്രം ശേഷിക്കേ നിയമം-ഇലക്ട്രോണിക്‌സ്-ഐ.ടി. വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദും വനം-പരിസ്ഥിതി വകുപ്പുമന്ത്രി പ്രകാശ് ജാവഡേക്കറും രാജിവെച്ചു.

Update: 2021-07-07 13:41 GMT
Editor : ubaid | By : Web Desk
Advertising

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലൂടെയാണ് പ്രശാന്ത് ഭൂഷണ്‍ മോദിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്. രണ്ട് പേര്‍ മാത്രം ഭരണയന്ത്രം തിരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പിന്നെന്തിനാണ് ഈ പുനസംഘടന പ്രഹസനമെന്ന് ഭൂഷണ്‍ ചോദിച്ചു. 

രണ്ട് പേര്‍ മാത്രം ഭരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം. മന്ത്രിസഭയിലെ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രി മോദിയും അമിത് ഷായും കൂടി ചേര്‍ന്നാണ്. പിന്നെന്തിനാണ് പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് എത്തിക്കുന്നത്? യജമാനന്റെ തോല്‍വിയുടെ പഴി ഇവര്‍ക്കും കൂടി കേള്‍ക്കാനാണോ?,' പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ രാജിയിലും പ്രശാന്ത് ഭൂഷന്‍ രംഗത്ത് വന്നിരുന്നു.  'ആദ്യം ഡോക്ടര്‍ നരേന്ദ്ര മോദി ലോക്ക്ഡൗണും വാക്‌സിനകളെ സംബന്ധിച്ചുമുള്ള സകല കാര്യങ്ങളിലും എല്ലാ തീരുമാനങ്ങളുമെടുക്കും. അത് മാത്രമല്ല, റെക്കോര്‍ഡ് സമയത്തിനകം കോവിഡിനെ നിയന്ത്രണ വിധേയമാക്കിയതിലുളള ക്രെഡിറ്റുമെടുക്കും. റെക്കോര്‍ഡ് സമയത്തിനുളളില്‍ സൗജന്യമായി ജനത്തിന് വാക്‌സിന്‍ നല്‍കിയതിന് എല്ലാവരെക്കൊണ്ടും നന്ദി പറയിപ്പിക്കും. അതിന് ശേഷം ഡോ. ഹര്‍ഷവര്‍ധനെ പുറത്താക്കും. കടുത്ത അന്യായം മോദി ജീ കടുത്ത അന്യായം' -പ്രശാന്ത് ഭൂഷണ്‍ ട്വിറ്റ് ചെയ്തു.

രണ്ടാം മോദി സര്‍ക്കാരിന്റെ പുനസംഘടനയുടെ ഭാഗമായി നിരവധി കേന്ദ്രമന്ത്രിമാരാണ് രാജിവെച്ചത്.  കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മിനിട്ടുകള്‍ മാത്രം ശേഷിക്കേ നിയമം-ഇലക്ട്രോണിക്‌സ്-ഐ.ടി. വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദും വനം-പരിസ്ഥിതി വകുപ്പുമന്ത്രി പ്രകാശ് ജാവഡേക്കറും രാജിവെച്ചു. പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിസമര്‍പ്പിച്ച മറ്റുമന്ത്രിമാര്‍ ഇവരൊക്കെയാണ്: ഹര്‍ഷവര്‍ധന്‍, അശ്വിനി കുമാര്‍ ചൗബേ രമേശ് പൊഖ്‌റിയാല്‍, സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാന്‍വേ പട്ടേല്‍, ബാബുല്‍ സുപ്രിയോ, രത്തന്‍ലാല്‍ കടാരിയ, പ്രതാപ് സാരംഗി.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News