മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകർന്നു

ഗുരുതരമായി പരിക്കേറ്റ രണ്ട് പൈലറ്റുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2023-09-14 16:11 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ചെറു വിമാനം തകർന്നു. വിശാഖപട്ടണത്തിൽനിന്ന് വന്ന ലിയർജെറ്റ് വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറി തകർന്നത്. കനത്ത മഴയെത്തുടർന്നാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. രണ്ടു ജീവനക്കാരും ആറു യാത്രക്കാരുമുൾപ്പെടെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് പൈലറ്റുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം റൺവേയിൽ ഇടിക്കുകയും പിന്നീട് ടാക്‌സി വഴിയിലേക്ക് തെന്നിമാറി തീപിടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻ ഭാഗം തകർന്നു. അപകടം നടന്ന ഉടൻ തീയണക്കാൻ സാധിച്ചതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെട്ടു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News