ഗ്രാമങ്ങളുടെ മിടിപ്പറിയാൻ പ്രിയങ്ക; ആഴ്ചയിൽ അഞ്ചു ദിവസവും ഇനി യു.പിയിൽ

കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം പ്രവർത്തകരുമായും പ്രയിങ്ക ഗാന്ധി കൂടിക്കാഴ്ച്ച നടത്തി

Update: 2021-10-01 05:36 GMT
Editor : Suhail | By : Web Desk
Advertising

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ തിരിച്ചുവരവിനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടി തുടക്കം കുറിച്ചു. ആഴ്ചയിൽ അഞ്ചു ദിവസം പ്രിയങ്ക ഉത്തർപ്രദേശിൽ തങ്ങി, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനമായി.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള വിപുലമായ കാമ്പയിനാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് പദ്ധതിയിടുന്നത്. ഒക്ടോബർ പതിനേഴ് മുതൽ സംസ്ഥാനത്ത് നടക്കുന്ന കോൺഗ്രസിന്റെ പ്രതിജ്ഞാ യാത്രക്കും പ്രിയങ്കാ ഗന്ധി മേൽനോട്ടം വഹിക്കും. സംസ്ഥാനത്തിന്റെ ഉൾഗ്രാമങ്ങളിലേക്ക് ഇറങ്ങി ജനപിന്തുണ ഉറപ്പുവരുത്താനും കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിൽ ഒക്ടോബർ പത്തിന് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തും.

കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം പ്രവർത്തകരുമായും പ്രയിങ്ക ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ബി.ജെ.പി സർക്കാരിന്റെ ഭരണ പരാജയം തുറന്നുകാട്ടുകയാണ് പ്രതിജ്ഞാ യാത്രയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് പാർട്ടി പറഞ്ഞു. നാലിടങ്ങളിലായി ഒരേ സമയം നടക്കുന്ന യാത്ര, നവംബറോടെ ലക്‌നോവിൽ എത്തിച്ചേര്‍ന്ന് വലിയ റാലിയോടുകൂടി സമാപനം കുറിക്കാനാണ് പദ്ധതി. സമാപന ദിവസം പ്രിയങ്ക ഗാന്ധിയടക്കം ഉന്നത നേതാക്കൾ പരിപാടിയില്‍ പങ്കെടുക്കും.

2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടിയുമായി സഖ്യത്തിലേർപ്പെട്ട് മത്സരിച്ച കോൺ്ഗ്രസ് ഏഴു സീറ്റുകളിലാണ് വിജയിച്ചത്. ആറര ശതമാനം വോട്ടുകളാണ് പർട്ടിക്ക് നേടാനായത്. 229 സീറ്റുകളുണ്ടായിരുന്ന എസ്.പി 47 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. ബി.എസ്.പി 19 സീറ്റുകൾ നേടി. 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമാണ് ലഭിച്ചത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News