പ്രോബ-3 വിക്ഷേപണം ഐഎസ്ആർഒ മാറ്റിവെച്ചു

ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്.

Update: 2024-12-04 11:37 GMT
Advertising

യൂറോപ്യൻ സ്‌പേസ് ഏജൻസിക്കായി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ-3 വിക്ഷേപണം മാറ്റിവെച്ചു. ഇന്ന് വൈകിട്ട് 4.08ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽനിന്ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വ്യാഴാഴ്ച വൈകിട്ട് 4.12 ആണ് പുതുക്കിയ സമയം.

സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമെയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച് പഠിക്കാനുള്ള ദൗത്യമാണ് പ്രോബ-3. പിഎസ്എൽവി-സി59 റോക്കറ്റിലാണ് ദൗത്യം വിക്ഷേപിക്കുക. രണ്ട് ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ-3. ഒക്യൂൽറ്റർ (200 കിലോഗ്രാം), കൊറോണഗ്രാഫ് (340 കിലോഗ്രാം) എന്നിവയാണ് ഉപഗ്രഹങ്ങൾ.

കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ച് പഠിക്കുന്ന വിധത്തിലാണ് ദൗത്യം രൂപകൽപന ചെയ്തിരിക്കുന്നത്. ഏകദേശം 1680 കോടി രൂപ ചെലവ് വരുന്ന ദൗത്യത്തിന് രണ്ട് വർഷമാണ് കാലാവധി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News