ജാമ്യം സ്റ്റേ ചെയ്ത നടപടി; കെജ്‍രിവാള്‍ സുപ്രിംകോടതിയിലേക്ക്

ഹരജി നാളെ തന്നെ കേൾക്കണമെന്ന് ആവശ്യം

Update: 2024-06-23 15:58 GMT
Advertising

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ സുപ്രിംകോടതിയെ സമീപിച്ചു. ജാമ്യം താൽക്കാലികമായി സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി നടപടിക്കെതിരേയാണ് സുപ്രിംകോടതിയെ സമീപിച്ചത്. നാളെ തന്നെ ഹരജി കേൾക്കണമെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകൻ ആവശ്യപ്പെടും.

മദ്യ നയ അഴിമതി കേസിൽ കഴിഞ്ഞ ദിവസമാണ് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്ത്. വിചാരണ കോടതിയുടെ നടപടിയിൽ വിധിപറയുന്നതുവരെയാണ് സ്റ്റേ.

വിചാരണ കോടതിയുടെ നടപടിയിൽ വീഴിച്ചയുണ്ടായെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ എസ്.വി രവി വാദിച്ചപ്പോൾ വർഷങ്ങളായി മുന്നോട്ടു വെച്ച വാദങ്ങളൊന്നും ഇഡിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കെജ്‌രിവാളിൻറെ അഭിഭാഷകനായ അഭിഷേക് സിങ്വി വാദിച്ചു. എന്നിരുന്നാലും 3 ദിവസങ്ങൾക്കു ശേഷം ഹൈക്കോടതി വിധി പറയുന്നതു വരെ കെജ്‌രിവാളിന് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. അതുകൊണ്ടാണ് ഉടൻ സുപ്രിംകോടതിയെ സമീപിക്കാൻ കെജ്‍രിവാള്‍ ഒരുങ്ങുന്നത്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News