കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു; പ്രതി സ്ത്രീയെന്ന് പൊലീസ്

പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

Update: 2023-02-27 13:56 GMT

മേജർ സിങ് ധലിവാൾ

Advertising

ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് മേജർ സിങ് ധലിവാൾ വെടിയേറ്റ് മരിച്ചു. സ്ത്രീയാണ് ധലിവാളിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തരണ്‍ താരണിലാണ് സംഭവം.

ധലിവാളും സ്ത്രീയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങള്‍ക്ക് പിന്നാലെയായിരുന്നു കൊലപാതകമെന്ന് തരണ്‍ താരണ്‍ പൊലീസ് സൂപ്രണ്ട് ഗുർമീത് ചൗഹാൻ പറഞ്ഞു. യുവതിക്ക് ധലിവാളുമായി ബന്ധമുണ്ടെന്നും ചില വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തില്‍ എത്തിയതെന്നും തരൺ താരൺ സീനിയർ പൊലീസ് സൂപ്രണ്ട് ഗുർമീത് ചൗഹാൻ പറഞ്ഞു.

പഞ്ചാബിലെ പാട്ടിയിലെ സാങ്‌വ ഗ്രാമത്തിൽ കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള വിവാഹ മന്ദിരത്തിന് സമീപമാണ് സംഭവം. യുവതി നിരവധി തവണ വെടിയുതിർത്തു. രണ്ട് വെടിയുണ്ട ധലിവാളിന്‍റെ ശരീരത്തില്‍ തുളച്ചുകയറി. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Summary- Congress leader Major Singh Dhaliwal was shot dead by a woman in Punjab's Tarn Taran on Monday, police said


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News