മഞ്ഞുകട്ട വാരിയെറിഞ്ഞ് 'തല്ലുകൂടി' രാഹുലും പ്രിയങ്കയും-വിഡിയോ

കന്യാകുമാരിയിൽ ആരംഭിച്ച് 3,560 കി.മീറ്റർ പിന്നിട്ട ഭാരത് ജോഡോ യാത്ര 14 സംസ്ഥാനങ്ങൾ പിന്നിട്ടാണ് ഇന്ന് കശ്മീരിൽ സമാപിച്ചത്

Update: 2023-01-30 10:39 GMT
Editor : Shaheer | By : Web Desk

ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ നടന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിനിടെ ഹൃദയം കവർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. മഞ്ഞുകട്ട പരസ്പരം വാരിയെറിഞ്ഞ് കുട്ടികളെപ്പോലെ പോരടിക്കുന്ന രാഹുലിന്റെയും സഹോദരി പ്രിയങ്കയുടെയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മഞ്ഞുകട്ട കൈയിൽപിടിച്ച് പിന്നിലൂടെ വന്ന് രാഹുൽ പ്രിയങ്കയുടെ തലയിൽ പൊടിച്ചിടുന്നത് വിഡിയോയിൽ കാണാം. പിന്നാലെ ഓടിയൊളിക്കാൻ ശ്രമിച്ച രാഹുലിനെ മഞ്ഞുകട്ട വാരിയെറിഞ്ഞ് പ്രിയങ്ക പ്രതികാരം ചെയ്യുന്നുമുണ്ട്. 'ഷീൻ മുബാറക്' എന്ന അടിക്കുറിപ്പോടെ രാഹുൽ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്രീനഗറിലെ ക്യാംപ്‌സൈറ്റിൽനിന്നുള്ള മനോഹരമായ പുലർവേളയെന്നും രാഹുൽ കുറിച്ചു.

Advertising
Advertising

കന്യാകുമാരിയിൽ ആരംഭിച്ച് 3,560 കി.മീറ്റർ പിന്നിട്ട ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറിലാണ് സമാപിച്ചത്. 14 സംസ്ഥാനങ്ങൾ 134 ദിവസം കൊണ്ടാണ് പിന്നിട്ടത്. ശ്രീനഗറിലെ ലാൽ ചൗക്കിലായിരുന്നു സമാപന പരിപാടി. പ്രതിപക്ഷ കക്ഷികളുടെ സംഗമവേദി കൂടിയായി ചടങ്ങ്. ആയിരങ്ങൾ പങ്കെടുത്ത പരിപാടിയിൽ 11 പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും സംബന്ധിച്ചു.

Summary: Rahul Gandhi and sister Priyanka Gandhi fights with snowball in Srinagar during the last leg of the Bharat Jodo Yatra

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News