അഞ്ച് സംസ്ഥാനങ്ങളില്‍ പ്രചരണപ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്; രാഹുല്‍ ഇന്ന് മിസോറാമില്‍
രാഹുലിന്‍റെ സന്ദർശനം മിസോറാമിലെ ജനങ്ങളെ സ്വാധീനിക്കില്ലെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതംഗ പറഞ്ഞു
ഐസ്വാൾ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മിസോറാമിൽ. ഭാരത് ജോഡോ മാതൃകയിൽ മിസോറാമിൽ രാഹുൽ പദയാത്ര നടത്തും. രാഹുലിന്‍റെ സന്ദർശനം മിസോറാമിലെ ജനങ്ങളെ സ്വാധീനിക്കില്ലെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതംഗ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മിസോറാമിലെത്തുന്നത്. മിസോറമിലെ ചന്മാരി മുതൽ രാജഭവൻ വരെ രാഹുൽ ഭാരത് ജോഡോ യാത്ര മാതൃകയിൽ രാഹുൽ ഗാന്ധി പദ യാത്ര നടത്തും.ഇതിനു പിന്നാലെ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തെ കണ്ട് തെരഞ്ഞെടുപ്പ് ചർച്ചകൾ രാഹുൽ നടത്തും. എന്നാൽ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനെതിരെ മിസോറാം മുഖ്യമന്ത്രി സോറാംതംഗ രംഗത്ത് വന്നു. രാഹുലിന്‍റെ സന്ദർശനത്തിന് കോൺഗ്രസ് പ്രവർത്തകരെ സ്വാധീനിക്കാൻ സാധിച്ചേക്കും പക്ഷെ അത് മിസോറാമിലെ ജനങ്ങളെ സ്വാധീനിക്കില്ലെന്നും മിസോറാം മുഖ്യമന്ത്രി സോറാംതംഗ പറഞ്ഞു.
ദേശിക പാർട്ടികളായ പീപ്പിൾസ് കോൺഫറൻസ്, സോറം നാഷനലിസ്റ്റ് പാർട്ടി എന്നിവരുമായി കോൺഗ്രസ് 'മിസോറാം സെക്കുലർ അലയൻസ് എന്ന പേരിൽ സഖ്യം രൂപീകരിച്ചിരുന്നു. 40 അംഗ മിസോറം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ ഏഴിനാണ്.