കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കൂ; പ്രധാനമന്ത്രി നിങ്ങള്‍ക്ക് വീട് നല്‍കുമെന്ന് രാജസ്ഥാന്‍ മന്ത്രി,വിവാദം
ചൊവ്വാഴ്ച ഉദയ്‍പൂരിലെ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
ഉദയ്‍പൂര്‍: കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മന്ത്രി. പ്രധാനമന്ത്രി നിങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പാചകവാതക സിലിണ്ടറുകള്‍ നല്‍കുമെന്നുമാണ് മന്ത്രി ബാബുലാല്‍ ഖരാഡി പറഞ്ഞത്. ചൊവ്വാഴ്ച ഉദയ്‍പൂരിലെ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
''ആരും വിശന്ന വയറോടെ ഉറങ്ങാന്‍ കിടക്കരുതെന്നും വീടില്ലാത്തവരായി ആരുമുണ്ടാകരുതെന്നുമാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. നിങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കൂ. പ്രധാനമന്ത്രി നിങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കും.പിന്നെന്താണ് പ്രശ്നം'' ഖരാഡി ചോദിച്ചു. കേന്ദ്ര സർക്കാർ എൽപിജി സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചിട്ടുണ്ടെന്നും രാജസ്ഥാനിലെ ബിജെപി സർക്കാർ ഇപ്പോൾ ഉജ്ജ്വല പദ്ധതി പ്രകാരം 450 രൂപയ്ക്ക് സിലിണ്ടറുകൾ ജനങ്ങൾക്ക് ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഭജൻ ലാൽ ശർമയും ചടങ്ങിൽ പങ്കെടുത്തിരുന്നു.മന്ത്രിയുടെ പ്രസ്താവനയെ സദസ് പൊട്ടിച്ചിരിയോടെയാണ് സ്വീകരിച്ചത്. വേദിയില്‍ ഉണ്ടായിരുന്ന നേതാക്കള്‍ അന്തം വിട്ട് പരസ്പരം നോക്കുകയും ചെയ്തു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഝദോൽ മണ്ഡലത്തിൽ നിന്ന് നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഖരാഡി. രണ്ട് ഭാര്യമാരിലായി എട്ട് മക്കളും ഖരാഡിക്കുണ്ട്. രണ്ടു കുടുംബവും ഉദയ്പൂരിലെ നീച്ല തല ഗ്രാമത്തിലാണ് താമസിക്കുന്നത്.
#WATCH | Udaipur | Rajasthan Minister Babulal Kharadi says, "...It is the dream of the Prime Minister to see that nobody sleeps hungry or without a roof over their head. You give birth to children, Prime Minister will build your houses. What is the difficulty?..." (09.01.2024) pic.twitter.com/ybx1RYyKgS
— ANI MP/CG/Rajasthan (@ANI_MP_CG_RJ) January 10, 2024