സിദ്ദുവിനെ മുഖ്യമന്ത്രിയാക്കിയാൽ എതിർക്കുമെന്ന് അമരീന്ദർ സിങ്
പുതിയ മുഖ്യമന്ത്രിയെ സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന് നിയമസഭ കക്ഷി യോഗം പ്രമേയംപാസാക്കി
Update: 2021-09-18 14:15 GMT
നവജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കിയാൽ എതിർക്കുമെന്ന് രാജിവെച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങ്.പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായ സിദ്ദു രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും അമരീന്ദർ സിങ് വിമർശിച്ചു. പുതിയ മുഖ്യമന്ത്രിയെ സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന് നിയമസഭ കക്ഷി യോഗം പ്രമേയംപാസാക്കി.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ചേരാനിരുന്ന എം.എൽ.എ മാരുടെ യോഗം അമരീന്ദറിന്റെ രാജിയെ തുടർന്ന് അല്പം നീണ്ട പോയിരുന്നു.യോഗത്തിൽ രണ്ട് പ്രമേയങ്ങളാണ് പാസ്സാക്കിയത്. പുതിയ മുഖ്യമന്ത്രിയെക്കുറിച്ച അന്തിമ തീരുമാനം ഹൈകമാൻഡിന്റേതാണ് എന്നതാണ് പ്രമേയങ്ങളുടെ ഉള്ളടക്കമെന്ന പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു.